Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Covered In Dust

Palakkad

മു​ട​പ്പ​ല്ലൂ​രു​കാ​രെ പൊ​ടി​യി​ൽ​മു​ക്കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

വ​ട​ക്ക​ഞ്ചേ​രി: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത​യി​ലെ പ്ര​മു​ഖ​കേ​ന്ദ്ര​മാ​യ മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ലെ ക​ച്ച​വ​ട​ക്കാ​രു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്ന​തു തു​ട​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി വെ​ള്ള​ക്കെ​ട്ടും കു​ഴി​ക​ളു​മാ​യി തീ​രാ​ദു​രി​തം മാ​ത്രം സ​മ്മാ​നി​ച്ചി​ട്ടു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​പ്പോ​ൾ ഓ​ണ​സ​മ്മാ​ന​മാ​യി മ​റ്റൊ​രു ദു​രി​തം​കൂ​ടി ന​ൽ​കി​യി​ട്ടു​ണ്ട്.
മ​ഴ മാ​റി നി​ൽ​ക്കു​ന്ന​തി​നാ​ൽ കു​ഴി​ക​ളി​ൽ​നി​റ​ച്ച മെ​റ്റ​ലും പാ​റ​പ്പൊ​ടി​യും പ്ര​ദേ​ശ​ത്താ​കെ പാ​റി​ക്ക​ളി​ച്ച് ക​ച്ച​വ​ട​ക്കാ​ർ​ക്ക് ക​ട​തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം വ​ലി​യ ന​ഷ്ട​ങ്ങ​ളാ​ണു​ണ്ടാ​ക്കു​ന്ന​ത്. ക​ച്ച​വ​ട സാ​ധ​ന​ങ്ങ​ളി​ൽ പൊ​ടി​മൂ​ടി ടൗ​ണി​ലെ മൂ​ന്നു​ക​ട​ക​ൾ ഇ​തി​ന​കം പൂ​ട്ടി​യ​താ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ര​മേ​ശ് ബാ​ബു പ​റ​ഞ്ഞു. ഓ​ണ​ത്തി​നു​മു​മ്പ് ടാ​റിം​ഗ് ന​ട​ത്തി റോ​ഡ് മി​നു​മി​നു​പ്പാ​ക്കു​മെ​ന്നു പ​റ​ഞ്ഞ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ഓ​ണം അ​ടു​ത്ത​തോ​ടെ മ​ല​ക്കം മ​റി​ഞ്ഞു.

വ്യാ​പാ​രി നേ​താ​ക്ക​ൾ പൊ​ടി​ശ​ല്യം അ​റി​യി​ച്ച​പ്പോ​ൾ ഓ​ണം ക​ഴി​യു​ന്ന​തു​വ​രെ സ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് അ​റി​യി​പ്പു ല​ഭി​ച്ച​ത്. എ​ന്നാ​ൽ സാ​റേ വെ​ള്ളം ന​ന​യ്ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മോ എ​ന്നു​ചോ​ദി​ച്ച​പ്പോ​ൾ അ​തി​നു ഫ​ണ്ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​യി​രു​ന്നു.

ത​ങ്ങ​ളു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്ന മ​റു​പ​ടി​ക​ളാ​ണു​ണ്ടാ​കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഒ​ന്നും ചെ​യ്തി​ല്ലെ​ങ്കി​ലും മാ​ന്യ​മാ​യി സം​സാ​രി​ച്ചു​കൂ​ടേ എ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ചോ​ദി​ക്കു​ന്ന​ത്. ഒ​രു ന​ല്ല​മ​ഴ പെ​യ്താ​ൽ​മ​തി മു​ട​പ്പ​ല്ലൂ​ർ​ടൗ​ൺ വെ​ള്ള​ക്കെ​ട്ടി​ലാ​യി ക​ട​ക​ളി​ലെ​ല്ലാം വെ​ള്ളം​ക​യ​റും.

റോ​ഡി​ലൂ​ടെ വ​ലി​യ വാ​ഹ​നം ക​ട​ന്നു​പോ​കു​മ്പോ​ൾ ക​ട​ക​ൾ​ക്കു​ള്ളി​ൽ വെ​ള്ളം ഓ​ളം​വെ​ട്ടും. ഈ ​സ്ഥി​തി തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി. ഇ​പ്പോ​ഴും ഇ​തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു ക​ഴി​യു​ന്നി​ല്ല.

ഡ്രെ​യ്നേ​ജ് ന​വീ​ക​ര​ണം, ക​ലു​ങ്ക് പൊ​ളി​ച്ചു​പ​ണി​യ​ൽ തു​ട​ങ്ങി​യ​വ ല​ക്ഷ​ങ്ങ​ളേ​റെ ചെ​ല​വ​ഴി​ച്ച് ഇ​ട​യ്ക്കി​ടെ ന​ട​ത്തു​ന്ന​ത​ല്ലാ​തെ വെ​ള്ള​ക്കെ​ട്ടി​നും റോ​ഡ് ത​ക​ർ​ച്ച​യ്ക്കും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. ഇ​തി​നി​ടേ​യാ​ണ് ഇ​പ്പോ​ൾ പൊ​ടി​കൂ​ടി സ​മ്മാ​നി​ച്ചി​ട്ടു​ള്ള​ത്.

Latest News

Corehub Up